കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു.

വീടുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഇരുവരുടെയും ഹർജിയിൽ ആവശ്യപ്പെടുന്നത്. 

കള്ളക്കേസില്‍ കുടുക്കി; സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമെന്നും അലന്‍ ഷുഹൈബ്...

താഹ ഫസലിനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് താഹയെ കോഴിക്കോട് പ്രിൻസിപ്പൽ ആന്‍റ് സെഷൻസ് കോടതി കസ്റ്റഡിയില്‍ വിട്ടത്. യുഎപിഎ കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിനെ ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പനിയും മൂത്രാശയ സംബന്ധ അസുഖവും ഉള്ളതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാല്‍ താഹയെ ഇന്നലെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു...