Asianet News MalayalamAsianet News Malayalam

പന്തീരാങ്കാവ് യുഎപിഎ കേസ്; കസ്റ്റഡി കാലാവധി നീട്ടണമെന്ന എൻഐഎയുടെ ആവശ്യത്തിൽ വാദം പൂർത്തിയായി

കഴിഞ്ഞ നവംബർ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 

pantheerankavu uapa case nia plea for 5 more days in custody
Author
Kozhikode, First Published Mar 14, 2020, 7:10 AM IST

‍കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ താഹ, അലൻ എന്നിവരെ 5 ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ ലഭിച്ച രേഖകൾ സംബന്ധിച്ച് ചോദ്യം ചെയ്യാനാണ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. 

കഴിഞ്ഞ നവംബർ ഒന്നിനാണ് താഹയും അലനും അറസ്റ്റിലായത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിലെ കൂട്ടുപ്രതി ഉസ്മാൻ ഒളിവിലാണ്.

ഇരുവർക്കുമെതിരായ യുഎപിഎ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയിരുന്നു. രണ്ട് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു. 

വിശദമായി വായിക്കാം: 

Read more at: പാര്‍ട്ടിയെ തള്ളിപ്പറയില്ല, വിശ്വാസമുണ്ട്; പുറത്താക്കിയ തീരുമാനം വേദനിപ്പിക്കുന്നതെന്ന് താഹയുടെ ഉമ്മ...

Read more at: 'അലനും താഹയും മാവോയിസ്റ്റുകള്‍'; രണ്ടുപേരെയും പാര്‍ട്ടി പുറത്താക്കിയെന്ന് കോടിയേരി ...

 

Follow Us:
Download App:
  • android
  • ios