Asianet News MalayalamAsianet News Malayalam

കൈ തല്ലിയൊടിച്ചു, പീഡനം; ഇടുക്കിയില്‍ മക്കളെ ഭയന്ന് വീട് വിട്ടിറങ്ങി അച്ഛനും അമ്മയും

 പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും  മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി. 

parents left home fearing children in idukki
Author
Idukki, First Published Aug 15, 2021, 4:26 PM IST

ഇടുക്കി: മക്കളുടെ ആക്രമണം ഭയന്ന്  പ്ലാസ്റ്റിക് ഷെഡിൽ നരക യാതനയിൽ കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും. ഇടുക്കി കരുണാപുരത്താണ് സംഭവം. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകൻ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും  മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി. 

പെൻഷൻ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാൽ ഷെഡ് ചോർന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും. ഈ നരക യാതനയ്ക്കിടെയാണ് മദ്യലഹരിയിലെത്തിയ മകൻ ബിനു അമ്മയുടെ കൈ തല്ലിയൊടിച്ചത്. ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിച്ചു. ജയിലിൽ നിന്നും ഇറങ്ങിയാൽ കൊല്ലുമെന്നാണ് മകന്‍റെ ഭീഷണി. മക്കളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ കമ്പംമെട്ട് പൊലീസിനു കോടതി നിർദേശം നൽകി.  ഇത് നടപ്പാക്കാൻ ഇളയ മകൻ ബിജുവിനെ തേടി പോലീസ് നടക്കുകയാണിപ്പോൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios