തിരുവനന്തപുരം വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുക. ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചു വിട്ടത്.
തിരുവനന്തപുരം: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ മദീനയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുക. ജക്കാർത്തയിൽ നിന്നും മദീനയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്തേക്ക് വഴി തിരിച്ചു വിട്ടത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻ്റ് ചെയ്തു. വിമാനത്തിലെ യാത്രക്കാരനായ 29 വയസ്സുള്ള യുവാവ് ബോധരഹിതനായി എന്നാണ് വിവരം. യാത്രക്കാരനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും.



