പത്തനംതിട്ട: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വീട് മാറി എത്തിച്ചു. പത്തനംതിട്ടയിലാണ് സംഭവം. കോന്നി സ്വദേശിനിയുടെ മൃതദേഹമാണ് ചാലാപ്പള്ളിയിൽ എത്തിച്ചത്. മൃതദേഹം വീട്ടിൽ ഇറക്കുന്നതിന് മുൻപ് പിഴവ് തിരിച്ചറിഞ്ഞു. ഉടൻ തന്നെ പ്രശ്നം  പരിഹരിച്ചു. ചാലാപ്പള്ളി സ്വദേശി പുരുഷോത്തമൻ (82), തിരുവല്ല സ്വദേശി രാമദാസ് ആചാരി (64) എന്നിവർ ജില്ലയിൽ ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു.