വിജിലൻസ് അന്വേഷണവും വകുപ്പതല നടപടിയും വന്നതോടെ സംഘത്തിൽ അംഗങ്ങളായ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് ഇന്ന് വാഹനങ്ങളുമായി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

പത്തനംതിട്ട : സിഐടിയു നിയന്ത്രണത്തിൽ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ പത്തനംതിട്ട മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സഹകരണ സംഘത്തിലും ലക്ഷങ്ങളുടെ ക്രമക്കേടെന്ന് പരാതി. വിജിലൻസ് അന്വേഷണവും വകുപ്പതല നടപടിയും വന്നതോടെ സംഘത്തിൽ അംഗങ്ങളായ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് ഇന്ന് വാഹനങ്ങളുമായി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

കോന്നിലെയും പരിസര പ്രദേശങ്ങളിലെയും ഡ്രൈവിംഗ് സ്കൂളുകളെ സ്വന്തം പരിശീലന ലൈസൻസ് സറണ്ടർ ചെയ്യിച്ചാണ് സംഘത്തിന് കീഴിലേക്കെത്തിച്ചത്. 2019 ൽ തുടക്കകാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചു. പിന്നീട് ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് പരിശോധനയിൽ സംഘത്തിന് മോട്ടോർ വാഹനവകുപ്പിന്‍റെ മതിയായ അനുമതിയില്ലെന്ന് കണ്ടെത്തിയതോടെ സ്റ്റോപ്പ് മെമ്മോ കിട്ടി. ഇതോടെ, സഹകരണ സംഘത്തിൽ ചേർന്ന ഡ്രൈവിംഗ് സ്കൂളുകൾ പെരുവഴിയിലുമായി. 90 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് സംഘത്തിൽ കണ്ടെത്തിയെന്നാണ് ഭരണസമിതി അംഗങ്ങളായ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ തന്നെ പറയുന്നത്. 

ആന ഓടിയ ഉളിക്കൽ ടൗണിൽ മൃതദേഹം, ആന്തരികാവയവങ്ങളടക്കം പുറത്ത്; ആന ചവിട്ടിയതെന്ന് സംശയം

എന്നാൽ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തവരാണ് ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്ന് ഭരണസമിതി പ്രസിഡന്‍റ് ഷിജു എബ്രഹാം പറഞ്ഞു. ഒരു ക്രമക്കേടും നടന്നിട്ടില്ല. സംഘം നല്ല നിലയിൽ എത്തിക്കാൻ സഹകരണ വകുപ്പുമായി ചേർന്ന് ഇടപെടൽ നടത്തുന്നുണ്ടെന്ന് സിഐടിയു നേതൃത്വവും വിശദീകരിച്ചു. 

YouTube video player