കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കൊവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സിവി വിജയൻ (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 നാണ് മരണം സംഭവിച്ചത്.

അർബുദ രോഗ ബാധിതനായിരുന്നു. എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് ഫലം പൊസിറ്റീവായത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.