Asianet News MalayalamAsianet News Malayalam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 13 നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയത്. 

patient of kozhikode medical college hospital died after surgery
Author
Kozhikode, First Published May 18, 2019, 8:25 AM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് മരിച്ചത്. ചികിത്സാ പിഴവുണ്ടായതായി ബന്ധുക്കള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ചികിത്സാ രേഖകൾ അടക്കമാണ് ഡോക്ടമാർക്കതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയത്. 

കഴിഞ്ഞ ഏപ്രിൽ 13 നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയത്.  താക്കോൽ ദ്വാര സർജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്.  രണ്ട് ദിവസം കഴിഞ്ഞാൽ ആശുപത്രി വിടാമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗി ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാൻ ട്യൂബ് ഇടണം. എന്നാൽ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. 

തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയില്‍ പ്രവേശിപ്പിച്ച രോഗിയെ രണ്ട് തവണ ഡയാലിസിസിന് വിധേയരാക്കിയിരുന്നു. കൂടുതൽ പരിശോധന നടത്താൻ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ എഴുതി നൽകിയിരുന്നു. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios