എൽഡിഎഫ് സ്ഥാനാർത്ഥി തൻ്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിൻ്റെ കുടുംബം മുഴുവൻ കേരള കോൺ​ഗ്രസുകാരാണെന്നും

കൊച്ചി: തൃക്കാക്കരയിൽ ഒരു കാരണവശാലും സ്ഥാനാര്ഥിയാകില്ലെന്ന് പിസി ജോർജ് (PC George about thrikkakkara election). തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചത് സ്ഥാനാർത്ഥിയാകാനല്ല. എൽഡിഎഫ് സ്ഥാനാർത്ഥി തൻ്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിൻ്റെ കുടുംബം മുഴുവൻ കേരള കോൺ​ഗ്രസുകാരാണെന്നും അദ്ദേഹത്തിൻ്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺ​ഗ്രസിൻ്റെ അടുത്ത ബന്ധുവാണെന്നും പിസി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാ‍ർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്നു നേരിൽ കാണുമെന്നും തൃക്കാക്കരയിൽ രണ്ടു മുന്നണികളും വ‍​ർ​ഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പിസി ജോ‍ർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പിസി പറഞ്ഞു. 

YouTube video player