Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി സാമ്പത്തിക തിരിമറിക്ക് നേതൃത്വം കൊടുത്തെന്ന് പിസി ജോ‍ർജ്

ആരോഗ്യമന്ത്രി വീണ ജോർജിനെതിരേയും രൂക്ഷവിമർശനമാണ് പിസി ജോർജ് ഉന്നയിച്ചത്. കേരളത്തിലെ ആരോഗ്യ രംഗം തകർന്ന അവസ്ഥയിലാണ്. 

PC George against CM pinarayi
Author
Thiruvananthapuram, First Published Aug 12, 2021, 1:08 PM IST

കോട്ടയം: സാമ്പത്തിക തിരിമറിക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. മുഖ്യമന്ത്രിയെ മാറ്റാൻ സിപിഎം തയ്യാറാകണമെന്നും ഡോളർ കടത്തിൽ പങ്കുള്ള മുഖ്യമന്ത്രിയേയും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനേയും ഇഡി അറസ്റ്റ് ചെയ്യണമെന്നും ജോർജ് ആവശ്യപ്പെട്ടു. 

ആരോഗ്യമന്ത്രി വീണ ജോർജിനെതിരേയും രൂക്ഷവിമർശനമാണ് പിസി ജോർജ് ഉന്നയിച്ചത്. കേരളത്തിലെ ആരോഗ്യ രംഗം തകർന്ന അവസ്ഥയിലാണ്. ആരോഗ്യമന്ത്രി പൂർണപരാജയമാണ്. കേരളത്തിലേക്ക് വരുന്ന വാക്സിന്റെ ഗുണമേന്മ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ജോർജ് കൊവിഡ് പ്രതിരോധത്തിൽ ആയുർവേദവും ഹോമിയോയും കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും പറഞ്ഞു. മോട്ടോർ വാഹന ചട്ടലംഘനത്തിനും ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനും അറസ്റ്റ് ചെയ്യപ്പെട്ട ഇബുൾ ജെറ്റ് സഹോദരങ്ങൾ കടുത്ത നിയമലംഘനമാണ് നടത്തിയതെന്നും പിസി ജോർജ് ആരോപിച്ചു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios