തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഉടൻ നടത്തരുതെന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എയുടെ ഉപവാസം. സെക്രട്ടേറിയറ്റിനു മുന്നിലാണ് എംഎൽഎ ഉപവാസമിരുന്നത്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം തദ്ദേശതിരഞ്ഞെടുപ്പും നടത്തിയാൽ മതിയെന്നാണ് ആവശ്യം. കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങളൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.