കോട്ടയം: സര്‍ക്കാരിനെതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് പിജി ജോര്‍ജ്ജ് എംഎൽഎ. യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ നോക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കഴിവിനാണ് വോട്ടെന്നും പിസി ജോര്‍ജ്ജ് കോട്ടയത്ത് പ്രതികരിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കി വേണം വോട്ട് ചെയ്യാനെന്നുമാണ് പിജി ജോര്‍ജ്ജിന്‍റെ അഭ്യര്‍ത്ഥന. 

കുറ്റിപാറ സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലെ 2-ാം നമ്പർ ബൂത്തിയാണ് പിജി ജോര്‍ജ്ജ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഉഷാ മരുമകൾ പാർവതി എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്. കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പിജി ജോര്‍ജ്ജ് പ്രതികരിച്ചു.