സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും ആക്ഷൻ കൗൺസിൽ കൺവീനറുമായ ബെൻസിയെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പെൻഡൗൺ സമരം നടത്തും. കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും ആക്ഷൻ കൗൺസിൽ കൺവീനറുമായ ബെൻസിയെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ 11.30 ന് സെക്രട്ടേറിയേറ്റ് സമര ഗേറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്രതിഷേധ ധർണയും സംഘടന നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona