Asianet News MalayalamAsianet News Malayalam

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു

അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം

pension distribution in kerala starts next week
Author
First Published May 25, 2024, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. 

മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശിക ഉള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 

സഹകരണ കൺസോഷ്യം രൂപീകരിച്ച് പെൻഷൻ തുക കണ്ടെത്താനൊക്കെ ഇടയ്ക്ക് ശ്രമം നടന്നിരുന്നെങ്കിലും പ്രതീക്ഷിച്ച തുക സമാഹരിക്കാൻ ധനവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതിനിടയ്ക്കാണ് ഈ വര്‍ഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിൽ നിന്ന് അനുമതി കിട്ടിയത്. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്.

Also Read:- എക്സ്സൈസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ രാജിയിൽ ദുരൂഹതയെന്ന് ചെറിയാൻ ഫിലിപ്പ്, മറുപടിയുമായി മുസ്തഫ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios