തമിഴ്നാട്ടിൽ പണാധികാരത്തിൽ നിന്നുള്ള മാറ്റത്തിനായാണ് ജനങ്ങൾ വിജയ്‌യെ തെരഞ്ഞെടുത്തതെന്ന് എഴുത്തുകാരൻ പെരുമാൾ മുരുകൻ

ചെന്നൈ: തമിഴ്നാട്ടിൽ പണാധികാരത്തിൽ നിന്നുള്ള മാറ്റത്തിനായാണ് ജനങ്ങൾ വിജയ്‌യെ തെരഞ്ഞെടുത്തതെന്ന് എഴുത്തുകാരൻ പെരുമാൾ മുരുകൻ. വിജയ്‌യുടേത് ബിജെപി വിരുദ്ധ പ്രത്യയശാസ്ത്രമാണെന്നും ടിവികെ യുവാക്കൾക്കും യുവതികൾക്കും മികച്ച പ്രതിനിധ്യം നൽകി, വോട്ടർമാർക്ക് പണം നൽകാതെ വിജയിച്ചവരാണ് ടീവികെ സ്ഥാനാർഥികൾ, വിജയ് ദ്രാവിഡ രാഷ്ട്രീയം പിന്തുടരുന്ന ആളാണ്. വിജയ് മതേതരവാദിയെന്നും പെരുമാൾ മുരുകൻ പറഞ്ഞു. കൂടാതെ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവായത് കുടുംബാധിപത്യം അല്ലെന്നും ഉദയനിധി ഡിഎംകെ പ്രവർത്തകർ അംഗീകരിക്കുന്ന നേതാവാണെന്നും അദ്ദേഹം പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കും. രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളിൽ 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിജയ് സർക്കാരിനെ എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നൽകിയിട്ടുണ്ട്.അതിനാൽ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിർണായകമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചർച്ചകൾക്ക് ശേഷമാണ് സർക്കാർ രൂപീകരിക്കാനായത്. 118 എന്ന കേവലഭൂരിപക്ഷ മാന്ത്രിക സഖ്യ തികയ്ക്കാൻ കഴിഞ്ഞതോടെയാണ് ഗവർണർ അർലേക്കർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

YouTube video player