Asianet News MalayalamAsianet News Malayalam

പെരിയ കേസ്: ദില്ലിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പിൽ

"സിബിഐ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൊലപാതകികളെ മാത്രമല്ല കൊലപാതകത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം"

periya case Shafi Parambil against pinarayi vijayan
Author
Trivandrum, First Published Aug 25, 2020, 10:56 AM IST

കൊച്ചി: പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കുമെന്ന ഹൈക്കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സിബിഐ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വരും. കൊലപാതകികളെ മാത്രമല്ല കൊലപാതകത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരും പ്രേരണ നൽകിയവരുമെല്ലാം പ്രതിപ്പട്ടികയിലെത്തണം. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്ന് ഹൈക്കോടതി വിധിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

സിബിഐ അന്വേഷണത്തെ ഏത് വിധേനയും എതിര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ദില്ലിയിൽ നിന്ന് അഭിഭാഷകനെ വരെ വരുത്തി. കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിന് ചെലവിട്ടു. ഈ തുക അത്രയും ഖജനാവിലേക്ക് തിരിച്ചടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണമെടുത്താണ്സര്‍ക്കാര്‍ ചെലവാക്കിയതെന്ന് ഓര്‍ക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios