ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസിൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. രേഖകൾ സർക്കാർ നൽകുന്നില്ല. ഇക്കാര്യങ്ങൾ സിബിഐ സുപ്രീംകോടതിയെ അറിയിക്കും.

അന്വേഷണത്തിന്റെ ഭാ​ഗമായി 34 പേരുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ചു. സാക്ഷികളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തി. സിബിഐ സത്യവാങ്മൂലം ഇന്നോ തിങ്കളാഴ്ചയോ ഫയൽ ചെയ്യും. ചൊവ്വാഴ്ച സിബിഐ നിലപാട് സുപ്രീംകോടതി പരിശോധിക്കും.