വീട്ടുടമ ഓമന ഡാനിയലും പൊലീസുകാരുമാണ് കേസിലെ പ്രതികൾ.

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വീട്ടുടമ ഓമന ഡാനിയൽ നൽകിയ പരാതിയിലാണ് വീട്ടുജോലിക്കു നിന്ന ബിന്ദുവിനെ അറസ്റ്റ് ചെയ്യുന്നത്. സ്വർണം തിരികെ കിട്ടിയെന്ന് വീട്ടുകാർ അറിയിച്ചപ്പോള്‍ പൊലീസ് വിട്ടയച്ചു. വ്യാജ പരാതിയിൽ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ബിന്ദുവിൻെറ ആവശ്യം. വീട്ടുമടമസ്ഥരും പൊലീസുകാർക്കുമെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. ഈ കേസാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

പേരൂർക്കട വ്യാജ മോഷണക്കേസ്; ബിന്ദുവിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും