ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം(34)നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പൊലീസിന്‍റെ വലയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കുറച്ച് നാളുകളായി അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്ക് മരുന്ന് വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ബസ്സിൽ ആണ് ഇയാൾ വല്ലത്ത് വന്നത്. ഇയാൾക്ക് മയക്ക് മരുന്ന് കൊടുത്തവരെയും ഇയാളിൽ നിന്ന് വാങ്ങുന്നവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player