കൊച്ചി: പെരുമ്പാവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിനു സമീപം ലോറി അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നു. അപകടത്തിൽ മരിച്ചയാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സംഘത്തിൽ ഉണ്ടായിരുന്ന അഞ്ചു പൊലീസുകാർ ക്വാറന്റീനിലാണ്. 

അതേ സമയം ലക്ഷദീപിലെ പവൻ ഹാൻസ് ഹെലികോപ്ടറിലെ ഫ്ളൈറ്റ് എഞ്ചിനിയർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് യാത്രാനുമതി നിഷേധിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലാക്കി. രാവിലെ ലക്ഷദ്വീപിലേക്ക് പോകാനെത്തിയപ്പോൾ വിമാന ത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് വ്യക്തമായത്.