Asianet News MalayalamAsianet News Malayalam

ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു; ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍മാര്‍

കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം.

peruvanam kuttan maraar faints during melam in thrissur
Author
Thrissur, First Published May 13, 2019, 1:43 PM IST

തൃശൂര്‍:  പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു . കുട്ടൻ മാരാരെ ആശുപത്രിയിലേക്ക് മാറ്റി . കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്‍മാരാരെ ബാധിച്ചത്. കുട്ടന്‍ മാരാരെ ആശുപത്രിയിലേക്ക് മാറ്റി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. 

ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നാണ് സൂചന. പനി അലട്ടിയിരുന്നെന്ന് പെരുവനം കുട്ടന്‍ മാരാര്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. തൃശൂരുള്ള സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ചികിത്സ പുരോഗമിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios