സിനിമാ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ ഇതൊരു മാർഗരേഖയാകുമെന്നാണ് വനിതാ കമ്മീഷന്‍റെ നിലപാട്.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു . സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ റിപ്പോർട്ട് ഒരു മാർഗരേഖയാകുമെന്നാണ് കമ്മീഷന്‍റെ നിലപാട്. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്യൂസിസിയേും വനിതാ കമ്മീഷനൊപ്പം കേസിൽ കക്ഷി ചേരാൻ കോടതി അനുവദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിൽ ഉളളത്. ഏകപക്ഷീയും ആരോപണവിധേയരുടെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് ആക്ഷേപം. ഹർജിയിൽ വാദം പൂർത്തിയാക്കിയ ഹൈക്കോടതി ഉത്തരവിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.

'ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നാൽ മൊഴി കൊടുത്തവർക്കും ഭീഷണി', ഹർജിക്കാരൻ ഹൈക്കോടതിയിൽ

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്