Asianet News MalayalamAsianet News Malayalam

കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരി​ഗണിക്കും

കേരളത്തിലെ സാഹചര്യം ഗുരുതരമെന്നാണ് ഹർജി നൽകിയ വ്യവസായി പി കെ ഡി നമ്പ്യാർ കോടതിയെ അറിയിച്ചത്.കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദില്ലിയിക്കേളും യു പി യേക്കാളും പത്തിരട്ടിയിലധികമാണെന്നും ഹർജിയിൽ പറയുന്നു

petition in the supreme court against the waiver of covid restrictions in kerala
Author
Delhi, First Published Jul 19, 2021, 10:45 AM IST

ദില്ലി: ബക്രീദിനോടനുബന്ധിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിന് എതിരെ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരി​ഗണിക്കും.ആദ്യത്തെ കേസായി നാളെ പരിഗണിക്കാമെന്ന് കോടതി ഹർജിക്കാരനെ അറിയിച്ചിട്ടുണ്ട്.കേരളത്തിലെ സാഹചര്യം ഗുരുതരമെന്നാണ് ഹർജി നൽകിയ വ്യവസായി പി കെ ഡി നമ്പ്യാർ കോടതിയെ അറിയിച്ചത്.കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദില്ലിയിക്കേളും യു പി യേക്കാളും പത്തിരട്ടിയിലധികമാണെന്നും ഹർജിയിൽ പറയുന്നു.എന്നാൽ പെരുന്നാളിനായി ചില മേഖലകളിൽ കുറച്ച് കടകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്.വലിയ തോതിൽ ഇളവ് നൽകിയിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചു.വിശദമായ സത്യവാങ്മൂലം ഇന്ന് തന്നെ കേരളം നൽകും അത് ഇന്ന് തന്നെ നൽകാൻ കോടതിയും നിർദേശിച്ചു.കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.മൂന്നാം തരം​ഗം പടിവാതിലിൽ എത്തിനിൽക്കെ നിയന്ത്രണങ്ങളിലെ ഇളവ് രോ​ഗ ബാധ കൂട്ടിയേക്കാമെന്നാണ് നി​ഗമനം

Follow Us:
Download App:
  • android
  • ios