ഗോവിന്ദന് പൊലീസ് സംരക്ഷണം ഒരുക്കിയതായി സംസ്ഥാന സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് രേഖാമൂലം മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊച്ചി: പൊലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ട് തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഗോവിന്ദന് പൊലീസ് സംരക്ഷണം ഒരുക്കിയതായി സംസ്ഥാന സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് രേഖാമൂലം മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വോട്ടിന് സാധ്യത ഉള്ളിതനാൽ ആബ്‌സന്റ്, ഡെത്ത്, ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കണമെന്നും കോടതിയിൽ ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player