പ്രതി സ്വാധീനമുള്ളയാളായതിനാൽ ക്രൈം ബ്രാഞ്ച് നടപടി വൈകിക്കുന്നുവെന്ന് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.  

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ഹൈബി ഈഡനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാംത്സക്കേസില്‍ അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരി കേരള ഹൈക്കോടതിയെ സമീപിച്ചു. 

സോളാര്‍ ബിസിനസ് തുടങ്ങാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ഹൈബി ഈഡന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഹൈബിക്കെതിരെ ബലാത്സംഗം കുറ്റം ചുമത്തിയത്. പ്രതി സ്വാധീനമുള്ളയാളായതിനാൽ ക്രൈം ബ്രാഞ്ച് നടപടി വൈകിക്കുന്നുവെന്ന് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു.