പിവി അൻവറുമായുള്ള ഫോൺവിളി വിവാദം: എഡിജിപിയെ സംരക്ഷിച്ച് സർക്കാർ; സുജിത്ത് ദാസിനെതിരെ നടപടിക്ക് സാധ്യത
അജിത്കുമാര്‍ ബന്ധുകൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു എസ്പി സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്.
പത്തനംതിട്ട: പിവി അൻവറുമായുള്ള പത്തനംതിട്ട എസ് പി സുജിത് ദാസിന്‍റെ വിവാദ ഫോൺ വിളിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിച്ച് സർക്കാർ. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. അജിത്കുമാര്‍ ബന്ധുകൾ വഴി സാമ്പത്തിക ഇടപാട് നടത്തുന്നു എന്നായിരുന്നു എസ്പി സുജിത് ദാസ് എംഎല്‍എയോട് പറഞ്ഞത്.
സുജിത് ദാസിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെങ്കിലും കടുത്ത നടപടിയുണ്ടാവില്ല. വകുപ്പുതല അന്വേഷണം മാത്രമാവും ഉണ്ടാവുക. എസ്പിക്കെതിരെ കടുത്ത നടപടിയെടുത്താൽ എഡിജിപി യെയും മാറ്റേണ്ടിവരും. എഡിജിപി ക്കെതിരെ വന്ന പരാതികൾ ഡിജിപി സർക്കാരിന് കൈമാറും. എംഎൽഎ അൻവറിനെതിരായ എഡിജിപി യുടെ പരാതിയിലും നടപടിയെടുക്കാനിടയില്ല.