Asianet News MalayalamAsianet News Malayalam

നവകേരള സദസ് ഹോർഡിംഗിന് ആദ്യമിട്ട പ്ലാനിൽ 55 ലക്ഷം, അവസാനിച്ചത് 2 കോടി 46 ലക്ഷത്തിൽ; പണം അനുവദിച്ച് സർക്കാർ

കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവ് വന്നത്. 
 

pinarayi Government has allocated 2 crore 46 lakh rupees for the campaign of Navakerala Sadas by putting up hoardings
Author
First Published Aug 10, 2024, 6:32 PM IST | Last Updated Aug 10, 2024, 6:36 PM IST

തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2കോടി 46 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് ചെലവ് വന്നത്. 

മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് പ്രിന്‍റ് ചെയ്തതിന് നേരത്തെ 7.47 കോടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക മെയ് നാലിനും അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബർ 18 ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരിൽ കേരള പര്യടനം നടത്തിയത്. സി ആപ്റ്റിനാണ് സര്‍ക്കാർ പണം നൽകി ഉത്തരവിറക്കിയത്.

നവകേരള സദസ്സിന് വേണ്ട പോസ്റ്ററും ബ്രോഷറും ക്ഷണക്കത്തും തയ്യാറാക്കിയതിന് 9.16 കോടി രൂപയായിരുന്നു ചെലവ്. ക്വട്ടേഷൻ പോലും വിളിക്കാതെയാണ് പിആർഡി സി ആപ്റ്റിന് സർക്കാർ കരാർ നൽകിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും പടം വച്ച് പരിപാടിക്ക് വേണ്ടി 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. പ്രതിസന്ധികാലത്ത് സർക്കാർ ധൂർത്തെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് ചെലവുകളുടെ കണക്ക് ഒരോന്നായി പുറത്ത് വരുന്നത്.

കോറ്റാർക്കാവ് ക്ഷേത്രത്തിന് സമീപത്തെ തൊഴിലാളികളുടെ ക്യാമ്പിൽ കണ്ടെത്തിയത് 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios