നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അം​ഗത്വത്തിൽ നിന്ന് നീക്കിയത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അം​ഗത്വം പുതുക്കി നൽകുന്നത്. പിബി അം​ഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദന് നിർദേശം നൽകിയതോടെയാണ് പാർട്ടി അം​ഗത്വം തിങ്കളാഴ്ച പുതുക്കി നൽകിയത്. ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അം​ഗത്വത്തിൽ നിന്ന് നീക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായി വിജയൻ ഇടപെട്ടു; ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അം​ഗത്വം