1064126 പേരാണ് ഫേസ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിരിക്കുന്നത്.  അതേസമയം 1063049 പേരാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളത്

കൊറോണക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമൂഹമാധ്യമങ്ങളില്‍ പിന്തുണ കൂടുന്നോ? ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 1064126 പേരാണ് ഫേസ്ബുക്കില്‍ പിണറായി വിജയനെ ലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം 1063049 പേരാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലൈക്ക് ചെയ്തിട്ടുള്ളത്.

സര്‍ക്കാരിന് തുടര്‍ച്ചയായ രണ്ടാമത്തെ പ്രഹരം: ഉമ്മന്‍ ചാണ്ടി

1060897 പേര്‍ ഫേസ്ബുക്കില്‍ ഉമ്മന്‍ ചാണ്ടിയെ ഫോളോ ചെയ്യുമ്പോള്‍ 1148809 പേരാണ് പിണറായി വിജയനെ ഫോളോ ചെയ്യുന്നത്. കൊവിഡ് കാലത്ത് ഒരുലക്ഷത്തോളം ആളുകളാണ് പിണറായി വിജയനെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിരവധിപ്പേരാണ് ഫേസ്ബുക്കിലൂടെ കാണുന്നത്. 2013 നവംബര്‍ 17നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പേജ് ആരംഭിക്കുന്നത്. അതേസമയം 2010 ഫെബ്രുവരി 24നാണ് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ആരംഭിച്ചത്. 

ദില്ലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കേരള ഹൗസില്‍ താമസമൊരുക്കണം; മുഖ്യമന്ത്രിയോട് ഉമ്മന്‍ ചാണ്ടി

പ്രവാസികളുടെ മടക്കമടക്കം പിണറായി സര്‍ക്കാരിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ഒമ്പത് നിര്‍ദ്ദേശങ്ങള്‍