Asianet News MalayalamAsianet News Malayalam

പിണറായി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ; എംബി രാജേഷ് സ്പീക്കർ, ശൈലജ പാര്‍ട്ടി വിപ്പ്

കെകെ ശൈലജക്ക് മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും പുതുമുഖങ്ങൾ മാത്രം മതിയെന്ന പാര്‍ട്ടി തീരുമാനത്തിന് മുന്നിൽ അവസരം നഷ്ടപ്പെടുകയായിരുന്നു. 

pinarayi vijayan cabinet ministers
Author
Trivandrum, First Published May 18, 2021, 1:29 PM IST

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍.

എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെഎൻ ബാലഗോപാൽ, പി രാജീവ്, വിഎൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആർ ബിന്ദു, വീണാ ജോര്‍ജ്ജ്, വി അബ്ദുൾ റഹ്മാൻ, എന്നിവരെയാണ് മന്ത്രിമാരായി തീരുമാനിച്ചത്. 

ഏറെ ചര്‍ച്ചകൾക്ക് ശേഷം മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെകെ ശൈലജക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് സിപിഎം നൽകിയിട്ടുള്ളത്.  പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനെയും തീരുമാനിച്ചു. 

പന്ത്രണ്ട് മന്ത്രിമാര്‍ സിപിഎമ്മിനും നാല് മന്ത്രിമാര്‍ സിപിഐക്കും കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ആണ് രണ്ടാം പിണറായി സര്‍ക്കാരിൽ ഉള്ളത്. മന്ത്രിമാരുടെ പട്ടിക പാര്‍ട്ടിതിരിച്ച്: 

സിപിഎം

1. പിണറായി വിജയൻ
2. എം.വി.ഗോവിന്ദൻ
3. കെ.രാധാകൃഷ്ണൻ
4.കെ.എൻ ബാലഗോപാൽ
5. പി.രാജീവ്
6. വി.എൻ.വാസവൻ
7. സജി ചെറിയാൻ
8. വി.ശിവൻ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആർ.ബിന്ദു
11. വീണാ ജോർജ്
12. വി.അബ്ദു റഹ്മാൻ 

സിപിഐ
13. പി.പ്രസാദ്
14. കെ.രാജൻ
15. ജെ.ചിഞ്ചുറാണി
16. ജി.ആർ. അനിൽ

17. റോഷി അഗസ്റ്റിൻ - കേരളാ കോൺഗ്രസ് എം 
18. കെ.കൃഷ്ണൻകുട്ടി - ജെഡിഎസ്
19. അഹമ്മദ് ദേവർകോവിൽ - ഐഎൻഎൽ
20. ആൻണി രാജു - ജനാധിപത്യ കേരള കോൺ​ഗ്രസ് 
21. എ.കെ.ശശീന്ദ്രൻ - എൻസിപി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios