Asianet News MalayalamAsianet News Malayalam

'കേന്ദ്രമന്ത്രി ജയശങ്കറിന്‍റെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയുടെ അസ്വസ്ഥത ഭയം കൊണ്ട് ': കെ സുരേന്ദ്രന്‍

ആയിരക്കണക്കിന് പൊലീസിന്‍റെ നടുവിൽ ജനങ്ങളെ ബന്ദികളാക്കി ഏകാധിപതിയായി നാട് ഭരിക്കുന്ന പിണറായി വിജയന്, ജയ്ശങ്കറിനെ പോലത്തെ മന്ത്രിമാർ  അത്ഭുതമായിരിക്കും

Pinarayi vijayan canot digest the down to earth attitude of central ministers says k surendran
Author
Thiruvananthapuram, First Published Jul 12, 2022, 4:33 PM IST

തിരുവനന്തപുരം:: ഫെഡറൽ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്മന്ത്രി എസ്.ജയ്ശങ്കറിനെതിരായ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുകയാണ്. കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിന്‍റെ  അധികാരമല്ല മറിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പിന്‍റെ അധികാരപരിധിയാണ് കയ്യേറുന്നത്. വിദേശ രാജ്യത്തിന്‍റെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രോട്ടോകോൾ ലംഘനം നടത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രസർക്കാർ പദ്ധതിയായ കഴക്കൂട്ടം ബൈപ്പാസ് നിർമ്മാണം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ സന്ദർശിക്കുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഭയം കൊണ്ടാണ്. പല കേന്ദ്ര പദ്ധതികളും വഴിമാറ്റി ചെലവഴിക്കുന്നത് കേന്ദ്രമന്ത്രി കണ്ടുപിടിക്കുമെന്ന് മനസിലായതു കൊണ്ടാണ് പിണറായി വിജയൻ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള അവകാശം കേന്ദ്രമന്ത്രിമാർക്കുണ്ട്.

ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണ് മോദി സർക്കാരിലെ മന്ത്രിമാർ എന്ന് പിണറായി മനസിലാക്കണം. ആയിരക്കണക്കിന് പൊലീസിന്റെ നടുവിൽ ജനങ്ങളെ ബന്ദികളാക്കി ഏകാധിപതിയായി നാട് ഭരിക്കുന്ന പിണറായി വിജയന് ജയ്ശങ്കറിനെ പോലത്തെ മന്ത്രിമാർ ജയ്ശങ്കറിനെ പോലത്തെ മന്ത്രിമാർ അത്ഭുതമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വിദേശകാര്യമന്ത്രിക്ക് വിമർശനം, എസ്. ജയശങ്കറിന്‍റെ വരവ് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച്-മുഖ്യമന്ത്രി

കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ തിരുവനന്തപുരം പര്യടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സന്ദർശനത്തിന് എത്തിയ വിദേശകാര്യ മന്ത്രി കഴക്കൂട്ടം ബൈപ്പാസിൽ നിൽക്കുന്ന ചിത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ലോകകാര്യങ്ങൾ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്ന് പിണറായി വിജയൻ. സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ രജത ജൂബിലി സമ്മേളന ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ വിമർശിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ സന്ദർശനം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന പരോക്ഷ വിമർശനവും മുഖ്യമന്ത്രി നടത്തി.

സന്ദര്‍ശനത്തിൽ ആരും അരക്ഷിതരാകേണ്ട: മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി

 

തൻ്റെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്സങ്കര്‍. രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തൻ്റെ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ തിരുവനന്തപുരം സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കും വിദേശകാര്യമന്ത്രി ഇന്ന് മറുപടി നൽകി.  തൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാമെങ്കിലും രാഷ്ട്രീയത്തിന് മുകളിൽ വികസനത്തെ കാണരുതെന്ന് അദ്ദേഹം പറഞ്ഞു. 

വിദേശകാര്യമന്ത്രിയുടെ വാക്കുകൾ - 

വ്യക്തമായ കാരണങ്ങളോടെയാണ് തിരുവനന്തപുരത്തേക്കുള്ള തൻ്റെ സന്ദര്‍ശനം. രാജ്യത്തിൻ്റെ പ്രാദേശികമായ പ്രത്യേകതകളെ മനസ്സിലാക്കുക എന്നതാണ് ഈ സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദര്‍ശനം. എൻ്റേയും മുഖ്യമന്ത്രിയുടേയും ലക്ഷ്യങ്ങൾ വ്യത്യസ്തമാകാം. എന്നാൽ രാഷ്ട്രീയത്തിന് മുകളിൽ ആരും വികസനത്തെ കാണരുത്. ആളുകൾ ഇതിൻ്റെ പേരിൽ അരക്ഷിതരാകരുത്. വികസനം എന്ന് ഞങ്ങൾ വിളിക്കുന്നതിനെ അവർക്ക് രാഷ്ട്രീയം എന്ന് വിളിക്കാം

സ്വർണക്കടത്ത് കേസ്കോടതിയിൽ ഉള്ള വിഷയമായതിനാൽ അതിൽ മറ്റു കാര്യങ്ങളൊന്നും പറയാനാവില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ് നടപടികൾ ഉണ്ടാകേണ്ട സമയത്ത് അതുണ്ടാകും. സ്വര്‍ണക്കടത്തിൽ വൈകാതെ സത്യം പുറത്ത് വരും. അന്വേഷണ ഏജൻസികളിൽ വിശ്വസിക്കുന്നു. ശ്രീലങ്കൻ വിഷയത്തിൽ അവിടുത്തെ ജനങ്ങൾക്കുള്ള പിന്തുണ ഇന്ത്യ തുടരും. അവിടുത്തെ സംഭവവികാസങ്ങൾ വിദേശകാര്യമന്ത്രാലയം വിലയിരുത്തുകയാണ്. സാമ്പത്തിക വിഷയങ്ങൾ മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. പാശ്ചാത്യ, ഗൾഫ് രാജ്യങ്ങൾക്ക് മോദി സർക്കാരുമായി നല്ല ബന്ധമാണുള്ളത്. അവർക്ക് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios