ജനാധിപത്യ സംവിധാനത്തില്‍ സായുധ കലാപത്തിന് സ്ഥാനമില്ല. അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: ഛത്തീസ്ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്റ്റ് ആക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തില്‍ സായുധ കലാപത്തിന് സ്ഥാനമില്ല. അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
