Asianet News MalayalamAsianet News Malayalam

'മണിലാലിനെ കൊന്നത് ആര്‍എസ്എസുകാർ', ശിക്ഷ ഉറപ്പാക്കുമെന്നും പിണറായി വിജയൻ

ഇരുകൂട്ടരും  തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയത്.

pinarayi vijayan facebook post on manilal murder case
Author
Kollam, First Published Dec 7, 2020, 7:04 PM IST

തിരുവനന്തപുരം: കൊല്ലം മൺറോ തുരുത്തിലെ സിപിഎം പ്രവർത്തകൻ മണിലാലിനെ കൊന്നത് ആര്‍എസ്എസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് -യുഡിഎഫ് സഖ്യത്തിന്റെ തീരുമാനമാണോ എന്ന് ഇരുകക്ഷികളും വ്യക്തമാക്കണമെന്ന്  ഇരുകൂട്ടരും തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഐഎം. പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സി.പി.ഐ.എം. പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസും യു.ഡി.എഫും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സ്ഥാപിച്ചതായി വിവരം പുറത്തു വന്നിട്ടുണ്ട്. ആ സഖ്യത്തിന്‍റെ തീരുമാനമാണോ തുടര്‍ച്ചയായ കൊലപാതകങ്ങളെന്ന് ഇരു കക്ഷികളും വ്യക്തമാക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ ഉറപ്പുവരുത്തും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സി.പി.ഐ.എം. പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍.എസ്.എസുകാര്‍...

Posted by Pinarayi Vijayan on Monday, 7 December 2020

 

 

Follow Us:
Download App:
  • android
  • ios