കൊച്ചി: എറണാകുളത്ത് പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്തിൽ  ലൈഫ്, റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രളയദുരിത ബാധിതര്‍ക്കായി നിർമിച്ച അഞ്ഞൂറ് വീടുകളുടെയും വല്ലാർപാടം കണ്ടെയ്‍നര്‍ ടെർമിനലിൽ നടന്ന ചടങ്ങിൽ ഡിപി വേൾഡ് നിർമ്മിച്ച് നൽകിയ 50 വീടുകളുടെയും  താക്കോൽ ദാനമാണ് മുഖ്യമന്ത്രി നിർവ്വഹിച്ചത്.

കേരളം പ്രകൃതി ദുരന്തങ്ങളുടെ നാടായി മാറുന്നു. പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം ലോകത്തിന് തന്നെ മാതൃകയാണ്. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സ്ഥലങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തും. പ്രളയ ദുരന്തത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും, ചെറുകിട വ്യവസായികൾക്കും സഹായം നൽകുമെന്നും മുഖ്യമന്ത്രി.