വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പിണറായി വിജയൻ. വിഴിഞ്ഞം കോർപറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും പറഞ്ഞു. ഇത് ആലോചിച്ചു ഉറപ്പിച്ച കച്ചവടം പോലെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ അദാനി ഗ്രൂപ്പിന് വഴി വിട്ട പരിഗണന നൽകിയെന്നാണ് കോൺഗ്രസ് നേതൃത്വം പറയാതെ പറയുന്നതെന്നും വിഴിഞ്ഞം കോർപറേറ്റുകൾക്ക് അടിയറ വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തെ പ്രതിപക്ഷം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദാനിയുടെ വക്തവാകുന്നതിന്ന് പകരം സർക്കാർ സംസ്ഥാന താല്പര്യം സംരക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഓഹരി കൈമാറ്റം സുതാര്യം ആയിരിക്കണം എന്നും സ്റ്റോക് എക്സ്ചേഞ്ച് അധികാരികളെ അറിയിക്കണം എന്നുമാണ് സെബിയുടെ നിർദേശം. എന്നാൽ, ഓഹരി കൈമാറ്റം സെബിയെ പോലും അറിയിച്ചിട്ടില്ല. സെബിക്കും സ്റ്റോക് എക്സ്ചേഞ്ച് അധികാരികൾക്കും കത്തയച്ചു. സർക്കാർ ഈ കാര്യങ്ങൾ ഗൗരവമായി പരിഗണിക്കാത്തത് കൊണ്ടാണ് കത്തയച്ചതെന്നും പിണറായി വിജയൻ വിശദീകരിച്ചു.
25 ശതമാനത്തിന് മുകളിൽ ഓഹരി കൈമാറണമെങ്കിൽ സർക്കാരിൻ്റെ മുൻകൂർ അനുമതി വേണമെന്ന് വ്യവസ്ഥ ഉണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം കഴിയില്ല. സെബിക്ക് നൽകിയ അപേക്ഷ മാനദണ്ഡം പാലിച്ചല്ല. ദേശീയ സുരക്ഷയും പൊതു താല്പര്യവും മാനിച്ചു കൊണ്ട് മാത്രമേ അനുമതി നൽകാവൂ എന്നാണ് കരാറിൽ ഉള്ളത്. ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ വിശദീകരണം തേടണമെന്നും ഇതിൽ മേൽ നടപടി സ്വീകരിക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ അദാനി ഗ്രൂപ്പിനെ സഹായിക്കാൻ വഴി വിട്ട സഹായം നൽകുമോ എന്നതാണ് ഇനി അറിയേണ്ടത്. നിയമ സഭയിൽ ഈ പ്രശ്നം കൃത്യമായി ഉന്നയിച്ചിരുന്നു. സർക്കാരിന് അറിയിപ്പ് കിട്ടിയില്ലെന്നാണ് അന്ന് പറഞ്ഞത്. കരാറിന്റ നഗ്നമായ ലംഘനം ആണെന്ന് അന്ന് സഭയിൽ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി മറുപടി നൽകിയത് അനുമതിക്കായുള്ള അപേക്ഷ സർക്കാരിന് കിട്ടിയില്ലെന്നാണ്. തുറമുഖം കൈകാര്യം ചെയ്യുന്ന വകുപ്പ് മുഖ്യമന്ത്രിക്കാണ്. നിയമവകുപ്പും ധന വകുപ്പും ഇതെല്ലാം പരിശോധിക്കേണ്ടി വരും. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. എങ്ങനെയാണ് അദാനി ഗ്രൂപ്പിന് സർക്കാരിനെ അറിയിക്കാതെ ഈ നീക്കം നടത്താൻ ധൈര്യം കിട്ടിയതെന്നതിലാണ് സംശയം ഉയരുന്നത്. അദാനിയുടെ ഭാഗത്തു നിന്നും കരാർ ലാംഘനം ഉണ്ടായിട്ടും നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നില്ല. സെബിക്ക് മുൻപാകെ സർക്കാർ നടപടി സ്വീകരിക്കുമെന്നും പറയുന്നില്ല. നിയമോപദേശവും തേടുന്നില്ല. ഇതിലെല്ലാം ദുരൂഹതയാണുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.



