13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. സ്കൂൾ ടീച്ചർ പിന്നീട് ചൈൽഡ് ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ ടീച്ചർ ആണ് ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ 10 പേരുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തുകയാണ് ചെയ്തത്. കേസിൽ 10 പേരുടെയും പങ്ക് പൊലീസ് അന്വേഷിക്കുകയാണ്. ഇതിൽ പ്രായപൂർത്തിയായവരും ഉണ്ട്. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വെച്ചാണ് പീഡനം നടന്നത്. സഹപാഠിയായ പെൺകുട്ടിയും പോക്സോ കേസിൽ പ്രതിയാണ്. 13കാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൂടൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.