ഖത്തർ സഹകരണ സഹമന്ത്രിക്ക് 'ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' മാനുഷികതാ പുരസ്കാരം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് ബഹുമതി.

ദോഹ: ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിക്ക് 'ഷീൽഡ് ഓഫ് ഹ്യുമാനിറ്റി' മാനുഷികതാ പുരസ്കാരം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആദരമായാണ് ബഹുമതി. ഖത്തറിലെ കേരളീയ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്കും മാനുഷിക പ്രവർത്തനങ്ങൾക്കും നന്ദി അറിയിച്ചു. ഖത്തറിലെത്തിയ മുഖ്യമന്ത്രി നിർണായക കൂടിക്കാഴ്ച്ചകൾ പൂർത്തിയാക്കി.

ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മറിയം ബിൻത് നാസർ അൽ മിസ്നദിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച്ചയിൽ ബഹുമതി സമ്മാനിച്ചത്. ഇന്ത്യയ്ക്കും ഖത്തറിലെ കേരളീയ സമൂഹത്തിനും നൽകുന്ന പിന്തുണയും മാനുഷിക മേഖലയിൽ ഖത്തർ തുടരുന്ന പ്രവർത്തനങ്ങൾക്കുമാണ് ബഹുമതി. ഖത്തർ തുടരുന്ന മാനുഷിക പ്രവർകത്തനങ്ങളിലെ അഭിനന്ദനം മുഖ്യമന്ത്രി അറിയിച്ചു. ദുർബലരായവരെ സംരക്ഷിക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള നന്ദി സൂചകമായാണ് ബഹുമതിയെന്നും അറിയിച്ചു. ഇന്ത്യൻ അംബാസഡർ വിപുലും മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി എ ജയതിലകും ഒപ്പമുണ്ടായിരുന്നു.

രാവിലെ ഖത്തറിലെത്തിയ മുഖ്യമന്ത്രി ഖത്തർ ചേംബർ ആസ്ഥാനവും സന്ദർശിച്ചു. ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ത്വാർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യൻ അംബാസഡർ, ഖത്തറിലെ വ്യവസായ പ്രമുഖർ, വ്യവസായി എംഎ യൂസഫലി ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു.

YouTube video player