Asianet News MalayalamAsianet News Malayalam

'കേന്ദ്ര ഏജന്‍റിനെപ്പോലെ പെരുമാറുന്നു'; ഗവര്‍ണര്‍ക്ക് മറുപടിയുമായി പിണറായി 

കേന്ദ്ര ഏജന്‍റ് പോലെ പല ഇടത്തും ഗവര്‍ണര്‍ പെരുമാറുന്നു. വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Pinarayi vijayan reply governor arif mohammad khan
Author
First Published Sep 21, 2022, 6:13 PM IST

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സാധാരണ നിന്ന് പറയുന്നത് ഇരുന്നു പറഞ്ഞു.  സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് നിയത മാർഗം ഉണ്ട്. വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാം. അതിനു പകരം ഗവർണർ പരസ്യ നിലപാട് എടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്ന്  എന്ന് ഭരണഘടന പറയുന്നു. ഷംസെർ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

ക്ഷണം നിരസിച്ച് ഗവർണർ, സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കി

മന്ത്രി സഭ തീരുമാനം നിരസിക്കാൻ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി വിധി പറഞ്ഞിരുന്നു. സർക്കാരിയ കമ്മീഷനും ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തിൽ ഇടപെടാത്ത ആൾ ആകണം എന്ന് പറയുന്നു. കേന്ദ്ര ഏജന്‍റ് പോലെ പല ഇടത്തും ഗവര്‍ണര്‍ പെരുമാറുന്നു. വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

1986 മുതൽ അദ്ദേഹത്തിവ് ആര്‍എസ്എസ് ബന്ധം ഉണ്ടെന്ന് പറയുന്നു. ആര്‍എസ്എസിനോട് കേരളത്തിലെ പൊതു സമൂഹത്തിനും എല്‍ഡിഎഫിനും നും കൃത്യമായ നിലപാട് ഉണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി പറയുന്ന ഗവര്‍ണര്‍ എക്കാലത്തും കൊലകളിൽ ആര്‍എസ്എസ് ഉണ്ടെന്നത് ഓർക്കണം. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.  എന്നാല്‍, ഈ വാദത്തിന് രേഖയില്ല. നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചു  എന്ന വാദമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത തേടി മാധ്യമസ്ഥാപനമായ ഇന്ത്യാ ടുഡേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതാണ്.

എന്നാല്‍, നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചതിനോ ആര്‍എസ്എസ് പങ്കെടുത്തതിനോ രേഖകളില്ലെന്നാണ് ബിജെപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്. സംഘ പരിവാർ വാട്സ് അപ് ഗ്രൂപ്പിൽ നിന്നാണോ ഗവര്‍ണര്‍ വിവരം സ്വീകരിക്കുന്നത്. ആര്‍എസ്എസ് പരിശീലന പരിപാടിയിൽ പങ്കെടുത്തിൽ ഗവര്‍ണര്‍ ഊറ്റം കൊള്ളുകയാണ്. 1986 മുതൽ ആര്‍എസ്എസ് ബന്ധം ഉണ്ടെന്നു പറയുന്നു. ആര്‍എസ്എസിനോട് കേരളത്തിലെ പൊതു സമൂഹത്തിനും എല്‍ഡിഎഫിനും കൃത്യമായ നിലപാട് ഉണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി പറയുന്ന ഗവര്‍ണര്‍ എക്കാലത്തും കൊലകളിൽ ആര്‍എസ്എസ് ഉണ്ടെന്നത് ഓർക്കണമെന്നും പിണറായി പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തിന്‍റെ പൂര്‍ണരൂപം

രാജ്ഭവനിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം കേരളത്തില്‍ തീർത്തും  അസാധാരണമായ ഒരനുഭവമാണ്. കേരളത്തിലെന്നല്ല, രാജ്യത്തു തന്നെ എന്ന് പറയാം. രാജ്ഭവന്‍ അതിനു വേദിയായി എന്നതാണ് ഒരു പ്രത്യേകത. സാധാരണ ഗവർണർ നിന്നു കൊണ്ട് പറയുന്ന കാര്യങ്ങള്‍, രാജ്ഭവനില്‍ ഇരുന്നു പറഞ്ഞു എന്ന പ്രത്യേകതയാണ് കാണാനാവുക.  സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ വിയോജിപ്പുകള്‍ അറിയിക്കുകയും ചെയ്യാം. അതിനു പകരം ഇത്തരം പരസ്യ നിലപാടുകള്‍ എടുത്തത് കൊണ്ടാണ്, ഇവിടെ ഈ വിഷയം പരാമര്‍ശിക്കേണ്ടി വരുന്നത്. 

രാജ്യത്തിന്‍റെ ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. ഭരണനിര്‍വഹണ അധികാരം  (എക്സിക്യൂട്ടീവ് പവര്‍) തെരഞ്ഞെടുക്കപ്പെട്ട  സര്‍ക്കാരിനാണ്.  മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.  
 
ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്ന ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സര്‍ക്കാരിന്‍റെതാണ്.  1974 ലെ ഷംഷേര്‍സിങ്ങ് കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കിയതാണ്.  മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ലെന്നും ഈ കേസിന്‍റെ വിധിന്യായത്തില്‍ സ്പഷ്ടമാക്കുന്നുണ്ട്. 

രാജ്യത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച  സര്‍ക്കാരിയാ കമ്മീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍  ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത് ഗവര്‍ണര്‍ ഒരു ഡിറ്റാച്ഡ്  ഫിഗര്‍  ആവണമെന്നാണ്. സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത, ഭരണ പാര്‍ട്ടിയില്‍ അംഗമല്ലാത്ത ആളാവണം എന്നാണ്.

 കേന്ദ്രത്തിന്‍റെ ഏജന്റിനെ പോലെ   വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്നത് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. ഹര്‍ഗോവിന്ദ് പന്ത് vs രഘുകുല്‍ തിലക്  കേസില്‍ ഗവര്‍ണര്‍ കേന്ദ്ര ഗവണ്മെന്‍റെ ജീവനക്കാരന്‍/ഏജന്‍റ് അല്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.  ഇത്തരം കോടതി വിധികളും ഭരണഘടനാ കണ്‍വെന്‍ഷനുകളും കാറ്റില്‍ പറത്തുന്ന അനുഭവം വിപത്കരമാണ്. 

അദ്ദേഹം  വാര്‍ത്താ സമ്മേളനത്തില്‍ പ്രശംസയും സ്നേഹവും വാരിക്കോരി നല്‍കിയത് ആര്‍ എസ് എസിനാണ്.  ഗവര്‍ണര്‍ സംഘടനകളില്‍ നിന്നും അകലം പാലിക്കേണ്ട ഭരണഘടനാ പദവിയാണ്. അത്തരമൊരു പദവിയിലിരുന്നുകൊണ്ട് താന്‍ ആര്‍എസ്എസ് പിന്തുണയുള്ള ആളാണ് എന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് അദ്ദേഹവും അദ്ദേഹത്തെ സഹായിക്കുന്നവരും  വ്യക്തമാക്കേണ്ടതുണ്ട്.   ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെകുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതില്‍ നിന്നും വിപരീതമായി ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.  അത് ഗൗരവമുള്ള വിഷയമാണ്.  

1986 മുതല്‍ തന്നെ തനിക്ക് ആര്‍ എസ് എസ് ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 1986 ന് ശേഷം 1990 ൽ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല്‍ കമ്മീഷന്‍ വിഷയമടക്കം ഉയര്‍ത്തിയാണ്  ആര്‍എസ്എസ് വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്.   താന്‍ മന്ത്രിയായിരിക്കുന്ന  സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആര്‍എസ്എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലർത്തിയ 
വ്യക്തിയാണ്  അദ്ദേഹം എന്നല്ലേ ഇതിനര്‍ത്ഥം? ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും  വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും വക്താക്കളാണ് 
ആര്‍എസ്എസ് എന്നതാണ് ആ നിലപാട്.  ഗാന്ധിജി  വധിക്കപ്പെട്ടപ്പോള്‍   നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്.   കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവർണർ  എക്കാലത്തും  കേരളത്തിന്‍റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ   പ്രകീര്‍ത്തിക്കുകയാണ്. അത് ജനാധിപത്യ ബോധവും  ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവും ഉള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല. 

1963 ല്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ആര്‍എസ്എസിനെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നേരിട്ട് പങ്കെടുപ്പിച്ചുവെന്നാണ് തന്‍റെ ആര്‍ എസ് എസ് ബന്ധം ന്യായീകരിക്കാന്‍ അദ്ദേഹം പറഞ്ഞ ഒരു വാദം.  ഇത് വസ്തുതാപരമാണോ?  ആര്‍എസ്എസ് അത്തരത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ സൈന്യത്തിനൊപ്പം അണിനിരന്നിട്ടുണ്ടോ? 2018 ല്‍ ഇന്ത്യടുഡേ  നല്‍കിയ  വിവരാവകാശ  അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ രേഖാമൂലമുള്ള മറുപടിയാണ് ഇതിനുള്ള ഉത്തരം.  ബിജെപി ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയം തന്നെ പറയുന്നത്,  ആര്‍എസ്എസ് അത്തരമൊരു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തതിന്‍റെ രേഖകള്‍ ലഭ്യമല്ല എന്നാണ്. സംഘപരിവാറിന്‍റെ  വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും  ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.  

ആര്‍എസ്എസിന്‍റെ സംഘടനാ ട്രെയിനിങ് പ്രക്രിയയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പുകള്‍ (ഓ.ടി.സി.). ഒന്നും രണ്ടും മൂന്നും ഓടിസി കഴിഞ്ഞവരെയാണ് കേരളത്തിലെ പല കൊലപാതകക്കേസുകളിലും ശിക്ഷിച്ചിട്ടുള്ളത്. അത്തരം പരിശീലനം നടക്കുന്ന ഓ. ടി. സി. യില്‍ ആറു തവണയോമറ്റോ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞെന്ന് ഊറ്റം കൊള്ളുകയുണ്ടായി കഴിഞ്ഞദിവസം ഗവര്‍ണര്‍. എന്തിനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ പരം തെളിവുകള്‍ വേണോ? മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ്സില്‍ സംഭവിച്ച ഒരു കാര്യമാണ്  അദ്ദേഹം വികാര വിക്ഷുബ്ധനായി കഴിഞ്ഞ ദിവസവും അവതരിപ്പിച്ചത്.   ഇന്ത്യയുടെ പൗരത്വം മതാധിഷ്ഠിതമാക്കാന്‍ കൊണ്ടുവന്ന സി എ എ ക്കെതിരെ രാജ്യമാകെ ശക്തമായ  പ്രതിഷേധമുയര്‍ന്ന  ഘട്ടത്തിലാണ് ചരിത്ര കോണ്‍ഗ്രസ്സ് നടന്നത്

Follow Us:
Download App:
  • android
  • ios