തിരുവനന്തപുരം: പ്രളയദുരിതബാധിതരെ സഹായിക്കാനായി പൊതുജനങ്ങള്‍ കാണിക്കുന്ന സന്നദ്ധത ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സഹായിക്കാൻ താൽപര്യമുള്ള ചിലർ പ്രത്യേക അടയാളങ്ങളോടെ എത്തുന്നുണ്ട്. അങ്ങനെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എല്ലാ ക്യാമ്പുകളിലേക്കും ആവശ്യത്തിനുള്ള സാധനങ്ങൾ നൽകാന്‍ ജനം തയ്യാറാവകണം. അനാവശ്യ സാധനങ്ങൾ എത്തിക്കുന്നത് ഒഴിവാക്കണം. സാധനങ്ങൾ ശേഖരിക്കുന്നവർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെടണം. ക്യാമ്പിനുള്ളിൽ പോയി ആരെയും കാണരുത്, ചുമതലപ്പെടുത്തിയവർ മാത്രമാകണം ക്യാമ്പിൽ പ്രവേശിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.