Asianet News MalayalamAsianet News Malayalam

അന്വേഷണ ഏജൻസികൾക്ക് സിഎം രവീന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പിണറായി വിജയൻ

രോഗം വന്നാൽ ചികിത്സിക്കണ്ടേ? കൊവിഡ് വന്നാൽ കരുതലെടുക്കേണ്ടേ ? സിഎം രവീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി 

pinarayi vijayan response on cm raveendran
Author
Trivandrum, First Published Dec 12, 2020, 6:17 PM IST

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ട അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പൂര്‍ണമായും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻൻസിയുടെ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാതെ മൂന്ന് തവണ സമയം നീട്ടി ചോദിച്ച സിഎം രവീന്ദ്രന്‍റെ നടപടി വിവാദമായ കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് ന്യായീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. 

ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന് നിയമസംഹിതയുടെ ഭാഗമാണ്. എത്ര കുറ്റവാളികൾ രക്ഷപ്പെട്ടാലും നിരപരാധിയെ ശിക്ഷിക്കണമെന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിൽ കാര്യങ്ങൾ നടക്കുന്നത്. രവീന്ദ്രനെതിരെ കിട്ടിയെന്ന് പറയുന്ന ആക്ഷേപങ്ങൾ എങ്ങനെ ആണെന്ന് കൂടി ഓര്‍ക്കണം. 

കണ്ണൂരിൽ വന്ന് രണ്ട് കോടി രൂപ തന്നു എന്നാണ് ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ഒരു കഥ. ആ അന്വേഷണ ഏജൻസിക്ക് വിളിച്ച് കാര്യം ചോദിക്കേണ്ട ബാധ്യതയുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി അത്തരം ചില കാര്യങ്ങൾ നടക്കും. 

വികലമായ മനസ്സുള്ള ചിലരുണ്ട്. അവര്‍ക്ക് പരാതി നൽകലാണ്  പണി. ഒഞ്ചിയത്തെ പ്രത്യേകത വച്ച് ചിലര്‍ക്ക് രാഷ്ട്രീയ വിരോധം ഉണ്ട് അതിലൊന്ന് രവീന്ദ്രനെതിരായതാണ്.  ചില കെട്ടിടങ്ങൾ കണ്ടാൽ അത് രവീന്ദ്രന്‍റേതാണ് ഹോട്ടൽ രവീന്ദ്രന്റെതാണ് എന്നിങ്ങനെയാണ് ആക്ഷേപങ്ങൾ വരുന്നത്. അവിടെ ഒക്കെ അന്വേഷണ ഏജൻസി പോയി അന്വേഷിച്ചില്ലേ ? എന്ത് തെളിവ് കിട്ടിയെന്ന് അവര്‍ പറയട്ടെ. 

രവീന്ദ്രന് ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിൽ ഭയപ്പാട് ഉണ്ടെന്ന് തോന്നുന്നില്ല. നിര്‍ഭാഗ്യവശാൽ കൊവിഡ് വന്നു. ആവശ്യമായ കരുതലെടുക്കേണ്ടേ ? പ്രശ്നങ്ങൾ അലട്ടുന്നു അതിന് ചികിത്സ വേണ്ടേ? കൊവിഡിന്‍റെ ഭാഗമായി മാത്രമാണ് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാത്തത്. അത് കഴിഞ്ഞാൽ പോകും തെളിവ് കൊടുക്കും. അന്വേഷണ ഏജൻസിക്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ സിഎം രനീന്ദ്രനെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios