തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത്. പൊലീസ് സേനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണം ഉള്‍പ്പെടെ പൊലീസ് പ്രതിക്കൂട്ടിലായ നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ സിഐമാർവരെയുള്ളവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പൊലീസ് ട്രെയിനിംഗ് കോളജിലും മറ്റുള്ള ഉദ്യോഗസ്ഥർ ജില്ലകളിൽ നിന്നും വീഡിയോ കോണ്‍ഫറൻസിംഗ് വഴിയുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗം തുടങ്ങുന്നതിന് മുമ്പ് മികച്ച പ്രവർത്തനം കാഴ്ചവച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള പുസ്കാരങ്ങും മുഖ്യമന്ത്രി നൽകി.