Asianet News MalayalamAsianet News Malayalam

വാക്സീൻ നൽകിയതിൽ വീഴ്ചയില്ല, കേന്ദ്രം വാക്സീൻ തരുന്നില്ല, നിയമസഭയിൽ മുഖ്യമന്ത്രി

വാക്സിനേഷനിൽ കേരളം വീഴ്ച വരുത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് വാക്സീൻ തികയുന്നില്ലെന്നും നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തോട് കൂടുതൽ വാക്സീൻ ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ നിലപാട് പരിതാപകരമാണെന്നാണ് മുഖ്യന്‍റെ പരിഹാസം. 

pinarayi vijayan says kerala is facing vaccine shortage also justifies covid restrictions in state
Author
Trivandrum, First Published Jul 27, 2021, 11:21 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളം വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന പൗരന്മാരുടെ ബാഹുല്യവും ജിവിത ശൈലി രോഗങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. രാജ്യത്ത് ആകെ 67 ശതമാനം പേർക്ക് കൊവിഡ് വന്നുവെന്നും കേരളത്തിൽ അത് 42 ശതമാനം മാത്രമാണെന്നും ഐസിഎംആർ സിറോ സർവ്വേ കണക്ക് അടിസ്ഥാനമാക്കി മുഖ്യമന്ത്രി പറയുന്നു. 

വാക്സിനേഷനിൽ കേരളം വീഴ്ച വരുത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് വാക്സീൻ തികയുന്നില്ലെന്നും നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തോട് കൂടുതൽ വാക്സീൻ ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിൻ്റെ നിലപാട് പരിതാപകരമാണെന്നാണ് മുഖ്യന്‍റെ പരിഹാസം. 

സംസ്ഥാനം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios