Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി; പൊതു​ഗതാ​ഗതം തൽക്കാലമില്ല,ബാർബർ ഷോപ്പ് തുറക്കില്ല

കൊവിഡിനെതിരെ ജാ​ഗ്രത തുടർന്നേ മതിയാകുവെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് വാഹനപരിശോധന കൂടുതൽ കർശനമാക്കുമെന്നും ബാർബർ ഷോപ്പുകൾ തുറക്കില്ലെന്നും പിണറായി വിജയൻ.

Pinarayi Vijayan says, restrictions continue in kerala
Author
Thiruvananthapuram, First Published Apr 20, 2020, 8:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തന്നെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു​ഗതാ​ഗതം തൽക്കാലം ഉണ്ടാവില്ല. അനുവാദമില്ലാതെ സംസ്ഥാനാന്തര യാത്രകൾ അനുവദിക്കില്ല. സർക്കാർ ജീവനക്കാർക്ക് തൊട്ടടുത്ത ജില്ലയിൽ നിന്ന് ഓഫീസിൽ വരാം. ഇതിനായി സ്വന്തം വാഹനത്തിലെ യാത്ര അനുവദിക്കും എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

സംസ്ഥാനത്ത് വാഹനപരിശോധന കൂടുതൽ കർശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങളിൽ പരിശോധന അതിശക്തമാക്കും. ബാർബർ ഷോപ്പുകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചു എന്നും പിണറായി വിജയൻ പറഞ്ഞു. ബാർബർ ഷോപ്പുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തുറക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിദഗ്ധരിൽ നിന്നുമെത്തിയത്. പലരാജ്യങ്ങളിലെയും അനുഭവങ്ങളും സർക്കാരിന് മുന്നിലെത്തി. ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണം. അതുവരെ സംസ്ഥാനത്ത് ബാർബർ ഷാപ്പുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Also Read: കൊവിഡ് പോരാട്ടത്തിൽ കേരളം ലോകത്തിന് മാതൃക; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

കൊവിഡിന്റെ നാട് എന്ന പേരിൽ നിന്ന് കേരളം മുക്തനായി എങ്കിലും ശ്വാസം വിടാനുള്ള സമയമല്ലിത് എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരോ നിമിഷവും അതീവ ജാ​ഗ്രത തുടരണം. നേരിയ അശ്രദ്ധ പോലും വലിയ അപകടത്തിലേക് നയിക്കും. ഈ ഘട്ടത്തിലും ചരക്കുനീക്കം പ്രധാനമാണ്. അത് തടസപ്പെടുത്താൻ ആരേയും അനുവദിക്കില്ല. കയറ്റിറക്കം സംബന്ധിച്ച് തർക്കമുണ്ടാവാൻ പാടില്ല. ആരാധനാലയങ്ങളിൽ തിരക്കുണ്ടാവരുത് എന്ന് എല്ലാവരോടും അഭ്യർത്ഥിച്ചതാണ് അതിനിയും തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Also Read: കേരളത്തിന് ആത്മവിശ്വാസം; ഇന്ന് 21 പേര്‍ക്ക് രോഗമുക്തി, ആറ് പേര്‍ക്ക് കൂടി രോഗം| COVID LIVE

കൊവിഡ് ഭീഷണി പെട്ടെന്ന് ഒഴിഞ്ഞു പോകുമെന്ന് കരുതേണ്ട അതിനാൽ രോഗപ്രതിരോധത്തിനാവശ്യമായ പുതിയ ശീലങ്ങൾ വളർത്തിയെടുക്കാനാവാണമെന്നും പിണറായി വിജയൻ പറഞ്ഞു. അത് കുട്ടികളിൽ നിന്നും വേണം ആരംഭിക്കാൻ എന്നും ബാർബർ ഷോപ്പുകളിൽ ഒരേ ഉപകരണം പലർക്കും ഉപയോഗിക്കും തുണിയും ഒന്നു തന്നെയാവും ഇതൊക്കെ മാറണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളേയും ഇതിനായി ഉപയോഗിപ്പെടുത്തും എന്നും മുഖ്യമന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios