ഇടുക്കി: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകളിലെ 25 സീറ്റുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. കുട്ടനാട് ഒഴികെയുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് പി ജെ ജോസഫ് തൊടുപുഴയിൽ അറിയിച്ചു. 

തിരുവനന്തപുരം, മലപ്പുറം, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം ജോസഫ് വിഭാഗത്തിന് സ്ഥാനാർത്ഥികളുണ്ട്. കോട്ടയം ജില്ല പഞ്ചായത്തിലാണ് കൂടുതൽ സീറ്റ്, 9 എണ്ണം. ഇടുക്കി ജില്ല പഞ്ചായത്തിലെ അഞ്ച് സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും.