കേരളാ കോൺഗ്രസിൽ ലയന ചര്‍ച്ചകൾ നടക്കുന്നുണ്ട്.ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് അങ്ങനെ പലതും അറിയുന്നില്ലെന്ന് ജോസഫിന്‍റെ മറുപടി. 

കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. രണ്ട് പാര്‍ട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ട്. പ്രഖ്യാപനം അതിന് ശേഷം ഉണ്ടാകുമെന്നും പിജെ ജോസഫ് പറഞ്ഞു. ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് അങ്ങനെ പലതും അറിയുന്നില്ലെന്ന് ജോസഫിന്‍റെ മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എൽഡിഎഫുമായി ചർച്ചകൾ നടക്കുന്നു എന്ന ആരോപണം ജോസ് കെ മാണി നിഷേധിച്ചിരുന്നു. കേരളാ കോൺഗ്രസ് എന്നും യുഡിഎഫിന് ഒപ്പമാണെന്നും തമ്മിൽ തെറ്റിക്കാനുള്ള നീക്കമാണ് പിജെ ജോസഫിന്‍റെ നേതൃത്വത്തിൽ നടക്കുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.