ഷാഹീൻ ബാഗ് സ്ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ആരോപണത്തിന് പിന്നാലെയാണ് പികെ ഫിറോസ് മറുപടിയുമായി രംഗത്തെത്തിയത്

കോഴിക്കോട്: ഷാഹീൻ ബാഗ് മാതൃകയിൽ കോഴിക്കോട് നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ കെ സുരേന്ദ്രന്റെ വിമ‍ര്‍ശനങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസ്. ഷാഹീൻ ബാഗ് സ്ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണെന്ന ആരോപണത്തിന് പിന്നാലെയാണ് പികെ ഫിറോസ് മറുപടിയുമായി രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"കെ സുരേന്ദ്രന്റെ തിട്ടൂരം അനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല. നിയമം അനുസരിച്ചാണ് സമരം നടത്തുന്നത്. ബിജെപി അല്ല യൂത്ത് ലീഗാണ് സമരം നടത്തുന്നത്. വേണമെങ്കിൽ നിയമം ലംഘിക്കും. കെ സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണ്," എന്നും പികെ ഫിറോസ് വിമ‍ര്‍ശിച്ചു.

കോഴിക്കോട് തീവ്രവാദികളാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ, അവിടെ പന്തൽ കെട്ടാനോ സമരം നടത്താനോ കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.