കാസർകോട്: സ്വപ്ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം കളവാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. കെ ഫോൺ പദ്ധതി നടത്തിപ്പിൽ സ്വപ്നയ്ക്ക് പ്രധാന സ്ഥാനമാണ് നൽകിയത്. പദ്ധതിയുടെ തലപ്പത്ത് ഒരു കള്ളക്കടത്തുകാരിയെ നിയമിക്കുകയാണ് സർക്കാർ ചെയ്തത്. മുഖ്യമന്ത്രി രാജിവെച്ച‌ാലേ പ്രശ്നം അവസാനിക്കൂ  എന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.

കോടികളുടെ മുതൽമുടക്കുള്ള പദ്ധതിയാണ് കെ ഫോൺ പദ്ധതി. പദ്ധതിയുടെ പേരിൽ വൻ കുംഭകോണം നടത്താനായിരുന്നു ലക്ഷ്യം. ഈ പദ്ധതിയുടെ തലപ്പത്ത് സ്വപ്നയെത്തിയത് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്. ബിഎസ്എൻഎൽ ഈ പദ്ധതി നാലിലൊന്ന് ചെലവിൽ പൂർത്തിയാക്കാം എന്ന് പറഞ്ഞതാണ്. പക്ഷേ സ്വകാര്യ താൽപര്യം സംരക്ഷിക്കാനായിരുന്നു സർക്കാർ നീക്കമെന്നും കൃഷ്ണദാസ് പറഞ്ഞു. 

Read Also: സംസ്ഥാനത്തെ തീരമേഖലകളിൽ കൊവിഡ് വ്യാപനം: ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി ആരോഗ്യവകുപ്പ്...