ശബരിമല മാത്രമാണ് പ്രതിപക്ഷത്തിന്റെ വിഷയമെന്ന് ടികെ ഹംസ കുറ്റപ്പെടുത്തി. ഭരണത്തുടർച്ചയെ ആരും എതിർക്കാത്ത സാഹചര്യമാണുള്ളത്

മലപ്പുറം: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. വർഗീയ കാർഡിറക്കിയാൽ സിപിഎമ്മിന്‍റെ അടിത്തറ നശിക്കുമെന്നും ലീഗിനെതിരായ വിദ്വേഷപ്രചാരണത്തിൽ നിന്ന് അവർക്ക് പിന്നോട്ട് പോകേണ്ടി വന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്‍റെ ദൗർബല്യമാണ് മുസ്ലീം ലീഗിന് ശക്തിയുണ്ടെന്ന തോന്നലുണ്ടാക്കുന്നതെന്ന് സിപിഎം നേതാവ് ടി.കെ.ഹംസ. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമ്മുടെ ചിഹ്നം സൈക്കിളിലായിരുന്നു ഇരുവരുടെയും പ്രതികരണം.

ശബരിമല മാത്രമാണ് പ്രതിപക്ഷത്തിന്റെ വിഷയമെന്ന് ടികെ ഹംസ കുറ്റപ്പെടുത്തി. ഭരണത്തുടർച്ചയെ ആരും എതിർക്കാത്ത സാഹചര്യമാണുള്ളത്. കോൺഗ്രസ് ശോഷിച്ച് ബിജെപിക്ക് വളമാവുകയാണ്. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ച് മത്സരിക്കുന്നത് കഴിഞ്ഞകാലം പോലെ ജനം അംഗീകരിക്കുമെന്ന് കരുതേണ്ട. കോൺഗ്രസിന്റെ ദൗർബല്യമാണ് ലീഗിന് ശക്തിയുണ്ടെന്ന് തോന്നാൻ കാരണം. കോൺഗ്രസ് ശോഷിച്ച് ബിജെപിക്ക് വളമാകുന്നു. പിണറായിക്ക് പത്തിൽ ഒൻപത് മാർക്ക് നൽകാമെന്നും ടികെ ഹംസ വ്യക്തമാക്കി.