ജനങ്ങളുടെ കണ്ണീര് ഒപ്പേണ്ട സമയത്ത് വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിലിരുന്ന് ഇത്തരം പ്രസ്താവന ശരിയായ നടപടിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: എം സി ജോസഫൈനെ വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് എന്നോ പുറത്താക്കേണ്ടതായിരുന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങളുടെ കണ്ണീര് ഒപ്പേണ്ട സമയത്ത് വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിലിരുന്ന് ഇത്തരം പ്രസ്താവന ശരിയായ നടപടിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പ്രതികരിച്ചു.
സ്വകാര്യ ചാനൽ സംഘടിപ്പിച്ച തത്സമയ പരിപാടിക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംഭവം വൻ വിവാദമായതിനെ തുടര്‍ന്നാണ് എംസി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവക്കുന്നത്. പ്രതിപക്ഷം അടക്കം വലിയ പ്രതിഷേധങ്ങളാണ് എംസി ജോസഫൈനെതിരെ ഉയർത്തിയത്. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നടപടി പാര്‍ട്ടിയേയും സര്‍ക്കാരിനെയും നാണക്കേടിലാക്കിയെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നിശതമായ ഭാഷയിലാണ് ജോസഫൈനെ വിമര്‍ശിച്ചത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
