കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് കൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: പ്ലാൻ ബിയിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. കേന്ദ്ര അവ​ഗണന തുടർന്നാലാണ് പ്ലാൻ ബിയെന്നും അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെയെന്നും ബാല​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് കൊണ്ടാണ് പദ്ധതി തുക കൂട്ടാത്തതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിശോധിക്കുമെന്നും ഇക്കാര്യം വിശദമായി ചർച്ച ചെയ്യണമെന്നും കേരളത്തിന്റെ പണം പുറത്തേക്ക് ഒഴുകുന്നത് നോക്കിയിരിക്കില്ലെന്നും ധനമന്ത്രി വിശദമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്